സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിൽ മൽസ്യകൃഷി; ‘ബയോ ഫ്ലോക്കി’ൽ പ്രതീക്ഷ

മല്‍സ്യകൃഷിക്ക് തുടക്കം കുറിച്ച് കൊച്ചി കടവന്ത്രയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം. വരാപ്പുഴ അതിരൂപതയുടെ സുഭിക്ഷ കേരളം സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 

കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മല്‍സ്യങ്ങളെ കൃഷി ചെയ്യുന്ന ബയോ ഫ്ലോക്ക് രീതിയാണ് മല്‍സ്യകൃഷിക്കായി തിരഞ്ഞെടുത്തത്. ഇരുപതിനായിരം ലിറ്റര്‍ വെള്ളത്തിലാണ് കൃഷി. 2,500 മല്‍സ്യക്കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. സംഭരിണിയിലെ വെള്ളം മാറ്റേണ്ട ആവശ്യമില്ല എന്നതാണ് പ്രത്യേകത.

മേയര്‍ സൗമിനി ജെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍.മാത്യു ഇലഞ്ഞിമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.