അക്വാപോണിക്സ് കൃഷിക്ക് തുടക്കം; ലക്ഷ്യം വിഷരഹിത പച്ചക്കറികൃഷി

വിഷരഹിത പച്ചക്കറികൃഷിയും മല്‍സ്യ ഉല്‍പാദനവും ലക്ഷ്യമിട്ട് വടക്കന്‍ പറവൂരില്‍ അക്വാപോണിക്സ് കൃഷിക്ക് തുടക്കമായി. ഒാരോ വീടും പച്ചക്കറികൃഷിയും മല്‍സ്യ ഉല്‍പാദനത്തിലും സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

സ്ഥലപരിമിതിയുള്ളവര്‌ക്ക് ചെലവുകുറഞ്ഞ രീതിയില്‍ വീട്ടിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറിയും മല്‍സ്യവും ഉല്‍പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പറവൂര്‍ നഗരസഭയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആയിരം ലീറ്റര്‍ െവള്ളം കൊള്ളുന്ന ഒരു യൂണിറ്റില്‍  ആറുമാസം കൊണ്ട് മുപ്പത്തിയഞ്ച് കിലോവരെ മല്‍സ്യവും അത്രതന്നെ പച്ചക്കറിയും ഉല്‍പാദിപ്പിക്കാന്‍ കഴിയും. കീടനാശിനിയും വളവും ഉപയോഗിക്കാതെ  ടെറസിന് മുകളില്‍ കൃഷിനടത്താം. മല്‍സ്യവിസര്‍ജനം വളമാക്കിയാണ് പച്ചക്കറി ഉല്‍പാദനം. പദ്ധതിയുമായി ബന്ധപ്പെട്ട പ്രദര്‍ശന യൂണിറ്റിന്റെ ഉദ്ഘാടനം  വി.ഡി.സതീശന്‍ എം.എല്‍.എ നിര്‍വഹിച്ചു.

പദ്ധതിയില്‍ താല്‍പര്യമുള്ളവര്‍്ക്ക് സഹകരണബാങ്കുകള്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്തതോടെ ധാരാളം പേര്‍ ഇതിനകം താല്‍പര്യമറിയിച്ച് എത്തിക്കഴി‍‍ഞ്ഞു.