കരുതലിന്റെ തക്ബീർ; ആഡ്‌ലക്സ് കോവിഡ് സെന്ററിൽ പെരുന്നാൾ നമസ്കാരം

മഹാമാരിയിലും തളരാതെ  തക്ബീർ  മുഴക്കി അങ്കമാലി ആഡ്്ലക്സ് കോവിഡ് കെയര്‍ സെന്ററിലും പെരുന്നാള്‍ നമസ്കാരം .ഇസ്ലാംമതവിസ്വാസികള്‍ക്കൊപ്പം ചികില്‍സയില്‍ കഴിയുന്ന മറ്റുമതസ്ഥരും  പരസ്പരം സ്നേഹം പങ്കിട്ടത് ഈ വര്‍ഷത്തെ പെരുന്നാള്‍ വേറിട്ടതാക്കി. ലോകം കീഴടക്കിയ മഹാമാരി യിൽ നിന്ന് നാടിനെ രക്ഷിക്കണമെന്ന പ്രാർത്ഥനയോടെയാണ് അങ്കമാലിയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ കഴിയുന്ന വിശ്വാസികൾ  നമസ്കാരത്തിനായി അണി നിരന്നത്.

അധികൃതരുടെ അനുമതിയോടെ സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ച് തക്ബീർ ധ്വനികളോടെയായിരുന്നു നമസ്കാരം . നമസ്കാരത്തിന് ശേഷമുള്ള സൗഹൃദക്കൂട്ടായ്മയില്‍ ഇതരമസ്ഥരും പങ്കാളികളായി. കുഴിവേലി പടി സ്വദേശി യും വാഫി വിദ്യാർത്ഥിയുമായ അബ്ബാദ് നമസ്കാരത്തിന്നും പ്രാർത്ഥനക്കും നേതൃത്വം നൽകി.

കുഞ്ഞുണ്ണിക്കര സ്വദേശിയായ6 വയസുകാരൻ മുതൽ 65 വയസുവരെയുള്ള 20 ഓളം പേർ നമസ്കാരത്തിൽ പങ്കെടുത്തു.. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററായ അങ്കമാലി ആഡ്്ലക്സില്‍  ഇപ്പോൾ സ്ത്രീകളടക്കം 200 ഓളം പേർ ചികിത്സയിലുണ്ട്.