ബസ് സ്റ്റാൻഡിലെ കെട്ടിടം തകർന്നതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക്: ഹൈബി ഈടൻ

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച കെട്ടിടം തകര്‍ന്നതിന് ഉത്തരവാദി കെഎസ്ആര്‍ടിസി എന്‍ജിനീയറിങ് വിഭാഗമെന്ന് ഹൈബി ഈഡന്‍ എംപി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അവഗണിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ ആയിരിക്കെ അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച്  കാരിക്കാമുറിയില്‍ നിര്‍മിച്ച കെട്ടിടമാണ് ഏത് നിമിഷവും ഇടിഞ്ഞ്്വീഴുന്ന അവസ്ഥയിലായത്.

മെട്രോയും, മൊബിലിറ്റി ഹബും എല്ലാമെത്തിയെങ്കിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്ഡ് മാത്രം എല്ലാ കാലത്തും എന്തേ വൃത്തികേടിന്റെ പര്യായമായി നിലകൊള്ളുന്നതിനുള്ള കാരണം കോര്‍പ്പറേഷന്റെ അനാസ്ഥ തന്നെ. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണ പദ്ധതിയുടെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ടര കോടി രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിക്കാനുള്ള കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള തീരുമാനമെടുത്ത് കോര്‍പ്പറേഷന്‍ നേരിട്ടാണ്. ചതുപ്പ് നിലത്ത് പൈലിങ് പോലും നടത്താതെ കെട്ടിടം നിര്‍മിക്കാന്‍ പച്ചക്കൊടി നല്‍കിയത് കോര്‍പ്പറേഷന്റെ എന്‍ജിനിയറിങ് വിഭാഗവും. 

കെട്ടിടം തകര്‍ന്നപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും  സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്ന് ഹൈബി ഈഡന്‍ . എംഎല്‍എ ആയിരിക്കെ ഇക്കാര്യം രണ്ട് തവണ നിയമസഭയിലും സബ്മിഷനായി അവതരിപ്പിച്ചു. പക്ഷേ സര്‍ക്കാര്‍ അത് കേട്ടമട്ടില്ല. ഇതിന് പുറമെ എംഎല്‍എ ഫണ്ടില്‍ നിന്ന് 16 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച രണ്ട് ബയോടെയ്്്ലറ്റുകളും ഉപയോഗശൂന്യമായി.