കോവിഡ്കാലത്ത് അന്നമൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ വിശക്കുന്നവര്‍ക്ക് മുടങ്ങാതെ അന്നം നല്‍കി കൊച്ചിയില്‍ ഒരുസംഘം ചെറുപ്പക്കാര്‍.  കടവന്ത്ര ഗാന്ധിനഗര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ആവശ്യക്കാര്‍ക്ക് വേണ്ട പലചരക്ക് സാധനങ്ങളും മരുന്നും ഇവര്‍ വീടുകളിലെത്തിച്ചുകൊടുക്കും. 

കമ്മട്ടിപ്പാടത്തുനിന്നും, ഉദയകോളനിയില്‍ നിന്നുമെല്ലാമാണ് ഈ ചെറുപ്പക്കാര്‍ ഇങ്ങനെ ഇറങ്ങി നടക്കുന്നത്. വെറുതേയല്ല ഈ നടത്തം... കൈയ്യില്‍ ഭക്ഷണപ്പൊതികളുമായാണ്,  വിശക്കുന്ന വയറുകള്‍ ഇവരെ കാത്തിരിക്കുന്നുണ്ട്... ഭക്ഷണം മാത്രമല്ല,,, ആവശ്യക്കാര്‍ക്ക് മരുന്നും പലചരക്ക് സാധങ്ങളുമെല്ലാം ഒരു ഫോണ്‍ വിളിക്കപ്പുറം ഇവരെത്തിക്കും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ തുടങ്ങിയതാണ് ഇവരുടെ ഭക്ഷണവിതരണം

ലോക് ഡൗണിന് എത്രയോ മുന്‍പ് തന്നെ ഈ യുവാക്കളുടെ നല്ല മനസ്, പലരും കണ്ടതാണ്. അനുഭവിച്ച് അറിഞ്ഞതുമാണ്. . ചെറുപ്പക്കാരെ തിരിച്ചറിയുന്നവര്‍ ഒരുവട്ടം പോലും ആലോചിക്കാതെ ഇവരെ സഹായിക്കും.  പച്ചക്കറിക്കടക്കാര്‍, പലചരക്ക്കടക്കാര്‍, പള്ളികള്‍, ജനപ്രതിനിധികള്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നാണ് സഹായമെത്തുന്നത്.  ചെറുപ്പക്കാര്‍ക്കൊപ്പം ഇന്ന് കന്യാസ്ത്രീകളുടെ ഒരു സംഘവും സഹായത്തിനുണ്ട്.. ലോക്ഡൗണിന് ശേഷവും ഇതേ രീതിയില്‍ മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം