വടുതലയിൽ വെളളക്കെട്ടിന് പരിഹാരമായില്ല; നാട്ടുകാർ ദുരിതത്തിൽ

കൊച്ചി വടുതലഭാഗത്തെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാന്‍ നടപടിയില്ലെന്ന് നാട്ടുകാര്‍. ഒാടകള്‍ ശുചീകരിക്കാത്തതും തോടുകളുടെ വീതികൂട്ടാത്തതും ഈ വര്‍ഷം പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ആക്ഷേപം. 

പ്രളയകാലത്ത് ഇവിടുത്തെ ഭൂരിപക്ഷം കുടുംബങ്ങളും വീടുപേക്ഷിച്ച് പോയിരുന്നു. അത്ര രൂക്ഷമായിരുന്നു വെള്ളക്കെട്ട് . പെയ്ത്തുവെള്ളം പേരണ്ടൂര്‍ കനാലിലേക്ക് ഒഴുകിപ്പോകാന്‍ മാര്‍ഗങ്ങളില്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത് . ഒപ്പം ഇടവഴികളോട് ചേര്‍ന്നുള്ള ഒാടകള്‍ ശൂചീകരിക്കാനും 

കഴിഞ്ഞിട്ടില്ല. വടുതല ഗേറ്റ്  പിള്ളക്കാവ് അമ്പലം റോഡ് പോപ്പുലര്‍ റോഡ് എന്നിവിടങ്ങളിലുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത് തോടുകളിലെ തടസങ്ങള്‍ നീക്കി ജലപ്രവാഹം സുഗമമാക്കണമെന്നാണ് നാട്ടുകാരുെട ആവശ്യം തഴ്ന്ന പ്രദേശമായതിനാല്‍ വെള്ളക്കെട്ടുണ്ടായാല്‍ കുടിവെള്ള ടാങ്കുകളിലും കിണറുകളിലും മലിനജലം നിറയുന്നതും പതിവാണ് . പോയവര്‍ഷം വെള്ളമിറങ്ങിയെങ്കിലും ശുദ്ധജലം ലഭിക്കാത്തതിനാല്‍ ആഴ്ചകളോളം ഇവിടെയുള്ളവര്‍ക്ക് മാറി താമസിക്കേണ്ടിവന്നു