മഴക്കാലമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും കൊച്ചി കലൂര്‍ കെ.എസ്.ഇ.ബി സബ്സ്റ്റേഷന്‍ പരിസരത്ത് വെള്ളക്കെട്ട് പരിഹരിക്കാന്‍ വേണ്ടത് ചെയ്യാതെ കൊച്ചി മെട്രോ. ശാസ്ത്രീയമായ രീതിയിലുള്ള കാനനിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറില്‍ പെയ്ത മഴയില്‍ KSEB സബ്സ്റ്റേഷനും പരിസരവും പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു.
മെട്രോ സ്റ്റേഷന്‍ ഉയര്‍ന്നതോടെ കെ.എസ്.ഇ.ബി സബ്സ്റ്റേഷനില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയിരുന്ന കാന പൂര്‍ണമായും അടഞ്ഞു. കെ.എസ്.ഇ.ബി പരിസരത്തെ വെള്ളവും, മെട്രോ കെട്ടിടത്തില്‍ നിന്ന് പുറംതള്ളുന്ന വെള്ളവും മറ്റിടങ്ങില്‍ നിന്ന് ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളവുമെല്ലാം ചേര്‍ന്നതോടെ കഴിഞ്ഞ മഴയില്‍ ഇവിടം മുങ്ങി. റോഡിന് കുറുകെ വെള്ളമൊഴുകി പോവാന്‍ മെട്രോ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രശ്നങ്ങള്‍ പരിഹരിക്കാതെ വരുന്ന മഴയിലും ഇവിടം വെള്ളക്കെട്ടില്‍ മുങ്ങിയാല്‍ പ്രധാന ഉത്തരവാദി കൊച്ചി മെട്രോയായിരിക്കും. യുദ്ധകാലടിസ്ഥാനത്തില്‍ ജോലികള്‍ ചെയ്ത് തീര്‍ത്ത് അതൊഴിവാക്കുകയാണ് വേണ്ടത