പെരുന്നാൾ ഓൺലൈനിലായി; പള്ളിയങ്കണത്തിൽ ആഘോഷിക്കുന്നത് പക്ഷികൾ

ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ഇടപ്പള്ളി പള്ളിയിലെ പെരുന്നാളും ആരവങ്ങളില്ലാതെ പൂര്‍ത്തിയാകുന്നു. വിശ്വാസികളെത്തുന്നില്ലെങ്കിലും പച്ചപ്പുനിറഞ്ഞ കൊച്ചി  നഗരമധ്യത്തിലെ പള്ളിഅങ്കണം പക്ഷിമൃഗാദികള്‍ക്ക് ആശ്വാസമാണ്. ഇരുപതിലധികം  വ്യത്യസ്ത ഇനങ്ങളായ മാവുകള്‍ കായ്ച്ചു നില്‍ക്കുന്ന മനോഹര കാഴ്ചയാണ് പള്ളിമുറ്റത്ത്.  

കൊച്ചിയുടെ തിരക്കേറിയ യാത്രയില്‍ ആശ്വാസമാണ് ഇടപ്പള്ളി ..ഏക്കറുകളോളം പരന്നുകിടക്കുന്ന മുറ്റത്ത് ഫലവൃഷങ്ങളുടെ ശേഖരമാണ്. വ്യത്യസ്ത ഇനം മാവുകള്‍ കായ്ച്ചുകിടക്കുന്നു...റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, വിവിധഇനം ചാമ്പകള്‍ അങ്ങനെ എല്ലാം. .  ലോക്ക് ഡൗണ്‍ പ്രമാണിച്ച് ആള്‍ക്കാരില്ലാത്തതിനാല്‍ ഫലവൃഷ്യങ്ങളെല്ലാം  ശല്യമില്ലാതെ അങ്ങനെ  കാഴ്ചുനില്‍ക്കുകയാണ്. പള്ളിയുടെ പാര്‍ക്കിങ് ഭാഗം മുഴുവന്‍ മാവുകള്‍ ഉള്‍പ്പെടെയുള്ള ഫലവൃഷ്ങ്ങളാണ്..  പ്രാര്‍ഥനക്ക് മാത്രമല്ല ഇടപ്പള്ളി പള്ളിയിലെത്തുന്ന മനുഷ്യര്‍ക്കും പക്ഷികള്‍ക്കുമൊക്കെ ഉപകാരപ്രദമാകണമെന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്കിങ് ഭാഗത്ത്  ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചത്. 

കൊച്ചിക്കാരുടെ ആഘോഷമായ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇടപ്പള്ളി പെരുന്നാള്‍ ഇത്തവണ തിരുനാള്‍ ആചരണമായി മാറി.വിശ്വാസികള്‍ ഒാണ്‍ ലൈനില്‍ പള്ളിപ്പെരുന്നാളില്‍ പങ്കെടുക്കുകയാണ്. തീര്‍ഥാകരെത്താതായതോടെ പള്ളിമുറ്റത്തെ പച്ചപ്പില്‍ പക്ഷികള്‍ ആഘോഷിക്കുകയാണ്. ഫലവൃഷങ്ങളിലെ പഴങ്ങളില്‍ ഭൂരിഭാഗവും പക്ഷികള്‍ക്ക് തന്നെ ലഭിക്കുന്നു.ലോക് ഡൗണ്‍ കാലം കഴിഞ്ഞ് വിശ്വാസികള്‍ എത്തുമ്പോഴേക്കും ഇടപ്പള്ളി പള്ളി പരിസരം ഹരിതാഭമാകും.