'അഗ്രി ചലഞ്ചുമായി' പിജെ: ഏറ്റെടുത്ത് നിരവധി പേർ

ലോക്ക് ഡൗൺ കാലത്ത് കൃഷി പ്രോള്‍സാഹിപ്പിക്കാന്‍ ചലഞ്ചുമായി കൃഷിക്കാരന്‍ക്കൂടിയായ തൊടുപുഴ എംഎല്‍എ പി.ജെ ജോസഫ്.   കൃഷിയിറക്കി സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെക്കാനുള്ള വെല്ലുവിളിയാണ് പരിപാടി. നിരവധി ആളുകളാണ് എം എൽ എയുടെ  ചലഞ്ച് ഏറ്റെടുത്തത്.  

ലോക് ഡൗണും , കോവിഡ് രോഗഭീതിയുമെല്ലാം അന്തരീക്ഷത്തിലുണ്ടെങ്കിലും, കൃഷിയിറക്കാനും, കൃഷിയറിവുകള്‍ പഠിക്കാനുമുള്ള അവസരമായി ഈ ദിവസങ്ങളെ മാറ്റാനുള്ള ആഹ്വാനമാണ് പി,.ജെ ജോസഫിന്റെ അഗ്രി ചലഞ്ച്. നിരവധി ചലഞ്ചുകൾ  സമൂഹമാധ്യമങ്ങളില്‍  സജീവമാണെങ്കിലും അഗ്രി ചലഞ്ച് വീണ്ടും മണ്ണിലേയ്ക്കിറങ്ങാനുള്ള പ്രേരണയാണ്. പറമ്പില്‍ പ്ലാവിന്‍ തൈ നട്ട് കോവിഡ്-1 എന്ന പേരുമിട്ടാണ് ജോസഫ് ചലഞ്ച് തുടങ്ങിയത്. 

ജോസഫിന്റെ  അഗ്രി ചലഞ്ച്  ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുളള ജനപ്രതിനിധികളും ഏറ്റെടുത്തു.ഒരു ലക്ഷത്തിലധികം പേർ അഗ്രി ചലഞ്ചിൽ പങ്കാളികളായി.

ചലഞ്ച് ഏറ്റെടുക്കുന്നവർ സ്വന്തം കൃഷിയിടത്തിൽ തൈകൾ നട്ടതിനു ശേഷം ചിത്രങ്ങളും കൃഷി വിശേഷങ്ങളും  സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കണം.