കൂത്താടികള്‍ നിറഞ്ഞ കാന ഭീഷണിയായി; കണ്ണ് തുറപ്പിക്കാൻ ഒറ്റയാള്‍ സമരം

കളമശേരി നഗരസഭയുടേയും ജില്ലാ മെഡിക്കല്‍ ഒാഫിസിന്റേയും കണ്ണ് തുറപ്പിക്കാനായി ഒറ്റയാള്‍ നിരാഹാര സമരം. വിടാക്കുഴ അമ്പലപ്പടി റോഡിലെ കൂത്താടികള്‍ നിറഞ്ഞ കാന ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയായതോടെയാണ് നാട്ടുകാര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. പല തവണ പരാതി നല്‍കിയിട്ടും നഗരസഭയും, ആരോഗ്യവകുപ്പും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി .

വിടാക്കുഴ അമ്പലപ്പടി റോഡില്‍ വീടുകള്‍ക്ക് മുന്‍പിലൂടെ ഒഴുകുന്ന കാനയിലെ പകല്‍കാഴ്ചയാണിത്. അഴുക്ക് വെള്ളം കെട്ടിനില്‍ക്കുന്ന കാന  കൂത്താടികളുടെ ഇഷ്ടകേന്ദ്രം. പ്രദേശത്തെ അന്‍പതോളം കുടുംബങ്ങളെയാണ് മഴക്കാലമെന്നോ വേനലെന്നോ വ്യത്യാസമില്ലാതെ കൊതുക്്ജന്യരോഗങ്ങള്‍ പൊറുതിമുട്ടിക്കുന്നത്. 

രണ്ട് വര്‍ഷം മുന്‍പ് കളമശേരി നഗരസഭ ആറര ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കാന കൂടിയാണിത്. കാന ഒഴുകിചെല്ലേണ്ട തോട് സ്വകാര്യ കമ്പനി മണ്ണിട്ട് മൂടി. കാനയുടെ ഒഴുക്ക് സുഗമമാക്കുക, അശാസ്ത്രീയമായ കാന നിര്‍മാണത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാനയോട് ചേര്‍ന്ന് പൊതുവഴിയില്‍ അനിശ്ചിതകാല ഒറ്റയാള്‍ നിരാഹാര സമരം ആരംഭിച്ചത്. 

പ്രശ്നപരിഹാരം ഇല്ലാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് അമ്പലപ്പടിയിലെ കുടുംബങ്ങള്‍