തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന്റെ അവിശ്വാസം പാസായി

തൊടുപുഴ ബ്ലാക്ക് പഞ്ചായത്തിൽ സിപിഐ സ്വതന്ത്രന്റെ പിൻതുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ എൽഡിഫിന് ബ്ലോക്ക്‌ ഭരണം നഷ്ടമായി. വാക്ക് പാലിക്കാതെ ഏകാധിപതിയെ പോലെ പ്രസിഡന്റ് പെരുമാറിയതിനാലാണ് അവിശ്വസത്തെ അനുകൂലിച്ചതെന്ന് സിപിഐ സ്വതന്ത്രൻ ആരോപിച്ചു.

എൽ ഡി എഫിന് സി പി ഐ സ്വതന്ത്രൻ ഉൾപ്പെടെ ഏഴ് അംഗങ്ങളും യു ഡി എഫിന് ആറ് അംഗങ്ങളുമാണ് ഉള്ളത്. പ്രസിഡന്റ് പദവി രണ്ട് വർഷം സി പി എം അംഗം ജിമ്മിപോളിനും രണ്ട് വർഷം സി പി എമ്മിലെ സിനോജിനും ഒരു വർഷം സി പി ഐ സ്വതന്ത്രൻ സതീഷ് കേശവനും നൽകാനായിരുന്നു ധാരണ. ഇത് ലംഘിച്ചതോടെയാണ്  യു ഡി എഫ് അവിശ്വാസ പ്രമേയത്തെ സി പി ഐ സ്വതന്ത്രൻ അനുകൂലിച്ചത്. 

ഇടുക്കിയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ ഡി എഫിന്  ഇതോടെ രണ്ടിടത്തും മാത്രമേ ഭരണമുള്ളൂ . പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു ഡി എഫ് ആലോചിച്ച് തീരുമാനമെടുക്കും.

 സി പി ഐ സ്വതന്ത്രൻ കേരള കോൺഗ്രസ് ജോസഫ് പക്ഷത്ത് ചേർന്നു എന്ന് എൽ ഡി എഫ് ആരോപിച്ചു. അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് കേരള കോൺഗ്രസ് ജോസഫ്- ജോസ് പക്ഷങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് വഴിതെളിക്കും. മുന്നണിയെ സി പി ഐ സ്വതന്ത്രൻ വഞ്ചിച്ചു എന്ന് എൽ ഡി എഫ് ആരോപിച്ചു.