കൊച്ചിന്‍ കാര്‍ണിവലിന് തുടക്കമായി; ഇനി ഉല്ലാസ രാപകലുകള്‍

ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ ദിനങ്ങളിലേക്ക്. ഈ വര്‍ഷത്തെ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ  യുദ്ധസ്മാരകത്തില്‍ നടന്ന ക്യദാര്‍ഢ്യദിനാചരണത്തോടെയാണ് പുതുവര്‍ഷദിനം വരെ നീളുന്ന പരിപാടികള്‍ക്ക് തുടക്കമായത്.  

വീരമൃത്യു കൈവരിച്ച സൈനികര്‍ക്ക് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ റീത്ത് സമര്‍പ്പിച്ചുള്ള ആദരം. സൈനിക നടപടി ക്രമങ്ങള്‍ക്ക് ശേഷം പള്ളിയിലെ ഗായകസംഘത്തിന്റെ സമാധാന സന്ദേശ ഗാനം.

വിമുക്തഭടന്‍മാരുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ. ഫോര്‍ട്ട് കൊച്ചിക്കാരുടെ സംസ്കാരത്തിന്റേയും ജീവിതത്തിന്റേയും ഭാഗം കൂടിയാണ് വര്‍ഷങ്ങളായി പതിവ് തെറ്റിക്കാതെയുള്ള ഈ ആചരണം. ധീരസൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായിരുന്നു ചടങ്ങിലെ മുഖ്യാതിഥി കൂടിയായ കൊച്ചി മേയറുടെ വാക്കുകള്‍

ഡിസംബര്‍ എട്ടിലെ ഐക്യദാര്‍ഢ്യ ദിനാചരണത്തോടെയാണ് കാര്‍ണിവല്‍ നിറപകിട്ടിലേക്ക് ഫോര്‍ട്ട് കൊച്ചി മാറുന്നതും. പതിനാലിനാണ് വെളിയില്‍ നിന്ന് കാര്‍ണിവല്‍ കൊടിമര ഘോഷയാത്ര നടക്കുക. പുതുവര്‍ഷ പുലരിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് മൂന്നാഴ്ച നീളുന്ന ആഘോഷങ്ങളുടെ സമാപനം.