മണ്ണടിയിൽ തിരിച്ചുവരവിന്റെ പാതയിൽ നെൽകൃഷി; കതിരണിയാൻ തയ്യാറായി കൃഷിയിടം

അടൂര്‍ മണ്ണടിയില്‍ നെല്‍കൃഷിക്ക് തിരിച്ചുവരവ്. വര്‍ഷങ്ങളായി തരിശുകിടന്ന കാരിക്കുഴി, പ്രളയത്തെതുടര്‍ന്ന് പ്രതിസന്ധി നേരിട്ട താഴത്ത് കൃഷിയിടവുമാണ് വീണ്ടും കതിരണിയാന്‍ തയാറെടുക്കുന്നത്. കൂട്ടായ്മയിലാണ് കൃഷി ഒരുങ്ങുന്നത്. 

രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയിലൂടെ 2.42കോടിരൂപ ചെലവില്‍ കെ.എല്‍.ഡി.ബിയുടെയും, പഞ്ചായത്തിന്റെയും നേത‍ൃത്വത്തില്‍ കാരിക്കുഴിയില്‍ തയാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്. കൃഷിയിടത്തിലെ കുളം, തോട് എന്നിവ നവീകരിച്ചു. കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും പിന്തുണയോടെ കര്‍ഷകര്‍തുടര്‍ പ്രവര്‍ത്തികള്‍ നടത്തുകയാണ്.താളത്ത് കൃഷിയിടത്തിലും കൃഷിയിറക്കല്‍ ജോലികള്‍ പുരോഗമിക്കുന്നു. കൂട്ടായ്മയിലൂടെ പ്രതിസന്ധി മറികടന്ന് നൂറുമേനികൊയ്യാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.