വട്ടവട ഗ്രാമപഞ്ചായത്തില്‍ പുതിയതായി നിര്‍മിച്ച വിപണന സമുച്ചയത്തിന്റേയും ജലസേചന പദ്ധതികളുടേയും ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ വട്ടവടയില്‍ പത്തുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വട്ടവടയിൽ പൂർത്തിയായത്. പച്ചക്കറി സംഭരിക്കുന്നതിനും, വില്പന നടത്തുന്നതിനും വേണ്ടിയുള്ള വിപണന കേന്ദ്രവും, വേനലിലും കൃഷി സജീവമാക്കാൻ ജലസേചന സംവിധാനങ്ങളും സജ്ജമായി.വിളകൾ സംഭരിക്കാനാകാതെ ചീഞ്ഞു പോകുന്നതിനാൽ പ്രതിസന്ധിയിലായ കർഷകർക്ക് വിപണന കേന്ദ്രം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.