‘സുധീര ലോകം’ കായംകുളത്ത്; ചിന്തകൾ വിരിയുന്ന അപൂർവ പ്രദർശനം

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ 'സുധീര ലോകം' കാർട്ടൂൺ പ്രദർശനം കായംകുളത്ത് പുരോഗമിക്കുന്നു. കാര്‍ട്ടൂണുകളുകള്‍ക്കൊപ്പം ഡോക്യുമെന്ററികളുടെ പ്രദര്‍ശനവുമാണ് ലളിതകലാ അക്കാദമി ഹാളില്‍ ആരംഭിച്ചത്.

കാർട്ടൂണിസ്റ്റ് ശങ്കറുമായുള്ള അപൂർവ്വ അഭിമുഖങ്ങൾ, സ്വന്തം അനുഭവകഥകൾ വിവരിക്കുന്ന ശങ്കറിന്റെ ദൃശ്യങ്ങൾ തുടങ്ങി ഫിലിം ഡിവിഷൻ നിർമ്മിച്ച " ദി ഡെവിൾ ഓഫ് ഡൽഹി " എന്ന ഡോക്കുമെൻട്രിയാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ശങ്കറിന്റെ ജന്മനാടായ കായംകുളത്ത് ഇതുപോലൊരു പ്രദര്‍ശനം ഇതാദ്യമാണ്. സുധീര്‍നാഥിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഡോക്യുമെന്ററികളും ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ എം.പി എ.എം ആരിഫ് ഉള്‍പ്പടെ പ്രദര്‍ശനം കാണാനെത്തി

കേരള ലളിതകലാ അക്കാദമിയാണ് സുധീരലോകം കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഒരുക്കിയത്. എട്ടാംതീയതി വരെ നീളും. എല്ലാദിവസവും വൈകീട്ട് നാലുമണിക്ക് ഡോക്യുമെന്ററിയുടെ പ്രദര്‍ശനമുണ്ട്.