കുഴിയ്ക്കനുസരിച്ച് പരിഷ്ക്കരിക്കുന്ന ഗതാഗതം; സ്വകാര്യ ബസ് ജീവനക്കാർ പ്രതിഷേധത്തിൽ

കൊച്ചി മെട്രോ ഉദ്ഘാടനത്തിനൊരുങ്ങിയിട്ടും മെട്രോ കടന്നുപോകുന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പ്രതിഷേധവുമായി സ്വകാര്യബസ് ജീവനക്കാര്‍.  വൈറ്റിലയിലെത്തുന്ന ബസുകള്‍ ഹബിലേക്ക് തിരിയാന്‍ പാലാരിവട്ടം റൂട്ടില്‍ കിലോമീറ്ററുകള്‍ ഒാടേണ്ടിവരുന്നത് യാത്രക്കാര്‍ക്ക് സമയനഷ്ടവുമുണ്ടാക്കുന്നു.  ആരോടും ആലോചിക്കാതെ പൊലീസ് ഏര്‍പ്പെടുത്തുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാര്‍ 

പുതിയ കുഴി പിറക്കുന്ന മുറയ്ക്കാണ് കൊച്ചിയിലെ ഗതാഗത പരിഷ്കാരങ്ങള്‍. വൈറ്റിലയില്‍ മെട്രോ മേല്‍പാല നിര്‍മാണം തുടങ്ങിയപ്പോള്‍ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ റയില്‍വേ അണ്ടര്‍പാസ് വഴിയാക്കി . അണ്ടര്‍പാസ് പൈപ്പിടാന്‍കുത്തിപ്പൊളിച്ചപ്പോള്‍ റയില്‍വേ മേല്‍പാലം കയറി ചളിക്കവട്ടത്തെത്തി യുടേണെടുക്കാന്‍ നിര്‍ദേശിച്ചു . അവിടെ കുരുക്ക് മുറുകി തുടങ്ങിയപ്പോള്‍ മെഡിക്കല്‍ സെന്റര്‍വരെ പോയി തിരിയാനായി നിര്‍ദേശം .  ഈ നിലതുടര്‍ന്നാല്‍ ഗതാഗതം നിര്‍ത്തിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് സ്വകാര്യ ബസുടമകളുടെയും ജീവനക്കാരുടെയും നിലപാട് 

മെട്രോ ഉദ്ഘാടനത്തിനൊപ്പം  റോഡും ഗതാഗതയോഗ്യമാക്കണമായിരുന്നെന്ന്  കൊച്ചി മെട്രോയുടെ കീഴില്‍ രൂപീകരിച്ച ബസ് സഹകരണസംഘങ്ങളും വ്യക്തമാക്കി .പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ രൂപീകരിച്ച സഹകരണസ്ഥാപനങ്ങളെ വിശ്വാസത്തിലെടുക്കാത്തതിനുള്ള അമര്‍ഷവം അവര്‍ രേഖപ്പെടുത്തി.