ഷൊര്‍ണൂരില്‍ തെരുവുനായ്ക്കള്‍ ചത്തതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

പാലക്കാട് ഷൊര്‍ണൂര്‍ കുളപ്പുള്ളിയില്‍ തെരുവുനായ്ക്കള്‍ ചത്തതില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. ആയുധപരിശീലനത്തിന്റെ ഭാഗമായി നായ്്ക്കളെ െകാന്നതായുളള സാമൂഹീകമാധ്യമങ്ങളിലെ പ്രചാരണം ശരിയല്ല. നായ്ക്കളുടെ ശല്യം കാരണം ആരെങ്കിലും കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് കുളപ്പുള്ളി , ചിന്താമണി, ആലിൻചുവട്, സൗപർണികാനഗർ, മഞ്ഞക്കാട് തുടങ്ങിയ സ്ഥലങ്ങളിലായി ഏഴ് നായ്ക്കളുടെ ജഡം കാണപ്പെട്ടത്. ആയുധ പരിശീലനത്തിന്റെ ഭാഗമാണിതെന്നും നായ്ക്കളെ വെടിവെച്ച് കൊന്നതാണെന്നും സാമൂഹീകമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷിച്ചു. ദുരൂഹത ഒഴിവാക്കാന്‍ രണ്ട് നായ്ക്കളുടെ ജഡം മണ്ണുത്തി വെറ്റിനറി കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.െവടിയേറ്റല്ല മരണമെന്നും മൂര്‍ച്ചയുളള ആയുധം കൊണ്ട് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമീക വിവരം ലഭിച്ചത്.ഇതുവരെയും ദുരൂഹതയുളളതൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്‍ അറിയിച്ചു. തെരുവു നായ്ക്കളുടെ ശല്യം കാരണം ആരെങ്കിലും െകാലപ്പെടുത്തിയതാകാനാണ് സാധ്യത. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും.