പാൽ വില കൂട്ടണം; ആറ്റിൽ പാലൊഴുക്കി പ്രതിഷേധിച്ച് കർഷകർ

പാൽ വില വർധനയും ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവും ആവശ്യപ്പെട്ട് മൂവാറ്റുപുഴയിൽ വ്യത്യസ്ത സമരം. കേരള അഗ്രസീവ് ഡയറി ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആറ്റിലേക്ക് പാൽ ഒഴുക്കി കർഷകർ പ്രതിഷേധിച്ചു. 

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിലായിരുന്നു കർഷകരുടെ പ്രതിഷേധം. ക്ഷീരകർഷകകരുടെ പ്രശ്നങ്ങൾ  ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ മാർച്ചിനുശേഷമായിരുന്നു പാൽ പുഴയിലൊഴുക്കിയുള്ള സമരം. പാൽ വില ലീറ്ററിന് 60 രൂപയാക്കുക, കർഷക ഗ്രൂപ്പുകൾക്ക് മിൽക്ക് ബൂത്തുകൾക്കായി സബ്സിഡി, തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരമേഖലയെ ഉൾപ്പെടുത്തുക, ക്ഷീരകർഷകരുടെ മക്കൾക്ക് മിൽമയിൽ ജോലിക്ക് മുൻഗണന തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ഫാമുകൾ ആധുനികവൽക്കരിക്കാൻ സർക്കാർ സഹായം നൽകണമെന്നും, ക്ഷീരമേഖലയെ കൃഷിയുടെ പട്ടികയിൽപ്പെടുത്തുണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.