സംഘടനാ സ്വാതന്ത്യ്രം തർക്ക വിഷയം; വൈപ്പിൻ ആർട്സ് കോളേജിൽ സംഘർഷം

സംഘടനാ സ്വാതന്ത്ര്യത്തെചൊല്ലി വൈപ്പിന്‍ ഗവണ്‍മെന്റ് ആര്‍ട്സ് കോളജിലുണ്ടായ SFI- AISF സംഘര്‍ഷത്തില്‍ മൂന്നുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടുപേര്‍ AISFകാരും ഒരാള്‍ SFI കാരനുമാണ്.  കോളജിലേക്ക് ഇന്ന് AISF പ്രതിഷേധമാര്‍ച്ച് നടത്തും. 

എസ്.എഫ്.െഎ സംഘടനാസ്വാതന്ത്ര്യം  അനുവദിക്കുന്നില്ലെന്നതാണ് എ.െഎ.എസ്.എഫ് ചൂണ്ടിക്കാണിക്കുന്ന അടിസ്ഥാനപ്രശ്നം . ഏറ്റവും ഒടുവില്‍ പുതിയ വിദ്യാര്‍ഥികളെ സ്വാഗതംചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എ.െഎ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനും എസ്.എഫ്.െഎയുടെ അടികിട്ടി.

എസ്.എഫ്.െഎ യൂണിറ്റ് സെക്രട്ടറിയും പരുക്കേറ്റ് ചികില്‍സയിലാണ്. സംഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും  കഞ്ചാവുകേസിലെ പ്രതികളെ ക്യാംപസിലെത്തിച്ച് എ.െഎ.എസ്.എഫുകാര്‍ അക്രമം നടത്തിയെന്നുമാണ് എസ്.എഫ്.െഎയുടെ ആരോപണം.

പരുക്കേറ്റവരെ ഞാറയ്ക്കലിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.