പുഴുവരിച്ചു, ഉച്ചഭക്ഷണത്തിനെത്തിച്ച അരി കുഴിച്ചുമൂടി

എറണാകുളം വടക്കന്‍ പറവൂര്‍ മാഞ്ഞാലി എ.ഐ.എസ് യു.പി സ്കൂളില്‍ ഉച്ചഭക്ഷണത്തിനെത്തിച്ച അന്‍പത് ചാക്ക് അരി കുഴിച്ചുമൂടി. സ്കൂള്‍ അധികൃതര്‍ നിരുത്തരവാദപരമായി കൈകാര്യം ചെയ്തതുമൂലം ഉപയോഗശൂന്യമായ അരിയാണ് കുഴിച്ചുമൂടിയത്. [<mos><itemID>6</itemID><itemSlug>Rice 

സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കിയ 1981 കിലോ അരിയാണ് വളരെ നിസാരമായി സ്കൂളിന് സമീപത്തെ ഈ കുഴിയിലേക്ക് തള്ളുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം വടക്കന്‍ പറവൂര്‍ മാഞ്ഞാലി സ്കൂളില്‍, ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി വാങ്ങിയെടുത്ത അരിയാണിത്. അധികമായി ലഭിച്ച അരി ഉപയോഗിച്ചതുമില്ല, കുട്ടികള്‍ക്ക് വിതരണം ചെയ്തതുമില്ല. ഓരോ മാസവും മിച്ചമുള്ള അരിയുടെ അളവ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ അറിയിച്ചതുമില്ല. അരി പുഴുവരിച്ചതോടെ രക്ഷിതാക്കള്‍ പരാതിയുമായെത്തി. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടു. ഇതോടെ പ്രധാനാധ്യാപികയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി.

ഭക്ഷ്യവസ്തുക്കള്‍ ഉപയോഗശൂന്യമാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്കൂള്‍ മാനേജ്മെന്‍റിലെ ഗ്രൂപ്പ് തര്‍ക്കമാണ് അരി പ്രശ്നം പുറത്തറിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.