മണ്‍സൂണ്‍ ഫെസ്റ്റിൽ നനഞ്ഞ് കൊച്ചി

മഴയില്‍ നനഞ്ഞ കൊച്ചിക്ക് കലാസ്വാദത്തിന്റെ വേറിട്ട അനുഭവം ഒരുക്കി മണ്‍സൂണ്‍ ഫെസ്റ്റ്.വിവിധ നാടുകളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരന്ന സര്‍ഗോല്‍സവം കൊച്ചി ടൗണ്‍ ഹാളില്‍ അരങ്ങേറി. ഹരിയാന,മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരും വേദി പങ്കിട്ടു.   

സാംസ്കാരിക കൂട്ടായ്മയ്ക്കുശേഷമുള്ള സര്‍ഗോല്‍സവത്തില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള കലാകാരന്‍മാരാണ് ആദ്യം വേദിയിലത്തിയത്. ചടുല നൃത്ത ചുവടുകള്‍ അരങ്ങേറി. തീക്കളി കൊണ്ട്  ചിലര്‍ സദസിനെ പിടിച്ചിരുത്തി.

തുടര്‍ന്ന് ഭരതനാട്യവും കേരളീയരുടെ സ്വന്തം മോഹിനിയാട്ടവും വേദിയിലെത്തി. സൗത്ത് സോണ്‍ കള്‍ചറല്‍ സെന്ററും കലാഞ്ജലി പെര്‍ഫോര്‍മിങ് ആര്‍ട്ട് സംഘവും ചേര്‍ന്നൊരുക്കിയ കലാസന്ധ്യയും സാംസ്കാരിക കൂട്ടായ്മയും പ്രൊഫ.എം.കെ,സാനു ഉദ്ഘാടനം ചെയ്തു