ത്രാങ്ങാലിയിലെ സ്വകാര്യവളപ്പിൽ മാലിന്യക്കൂമ്പാരം; ജനപ്രതിനിധിക്കെതിരെ പരാതി

പാലക്കാട് ഒറ്റപ്പാലം ത്രാങ്ങാലിയിലെ സ്വകാര്യ വളപ്പിൽ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്നതായി നാട്ടുകാരുടെ പരാതി. വിവിധ ഹോട്ടലുകളിലെയും കാറ്ററിങ്സ്ഥാപനത്തിലെയും മാലിന്യമാണ് വാഹനങ്ങളിലെത്തിക്കുന്നത്. സിപിഎം നേതാവു കൂടിയായ ഷൊർണൂരിലെ ജനപ്രതിനിധിക്കെതിരെയാണ് പരാതി.  

ഒറ്റപ്പാലം ത്രാങ്ങാലി ഒടയൻപറമ്പിലെ മൂന്നേക്കര്‍ വിസ്തൃതി വരുന്ന ഭൂമിയിലാണ് വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നത്. ഹോട്ടലുകളുടെയും കാറ്ററിങ്ങ് സ്ഥാപനത്തിന്റെയും ഉടമ കൂടിയായ ഷൊര്‍ണൂര്‍ നഗരസഭയിലെ ജനപ്രതിധിയാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ലോറികളിലാണ് മാലിന്യങ്ങൾ എത്തിക്കുന്നത്.

         മാലിന്യങ്ങൾ കുന്നുകൂടുമ്പോയില്‍ൾ വലിയ കുഴിയെടുത്തു മൂടും. വീണ്ടും അടുത്ത ഭാഗത്തു മാലിന്യം തള്ളാൻ തുടങ്ങും. മഴ പെയ്തപ്പോള്‍  മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് രൂക്ഷമായ ദുര്‍ഗന്ധവും ഉണ്ടാകുന്നു. വയലുകളിലേക്ക് മലിന്യജലം ഒഴുകുന്നു. ഇതിനടുത്ത് ചെറുകിട ശുദ്ധജല പദ്ധതിയുടെ തുറന്ന കിണറും ഉണ്ട്.വാണിയംകുളം പഞ്ചായത്തിനും ഒറ്റപ്പാലം സബ് കലക്ടര്‍ക്കും നാട്ടുകാര്‌ പരാതി നല്‍കിയിട്ടുണ്ട്.