കോടികൾ മുടക്കി; യാഥാർത്ഥ്യമാകാതെ ടൂറിസം പാർക്ക്

കോടികള്‍ മുടക്കിയിട്ടും യാഥാര്‍ത്ഥ്യമാകാതെ വാഗമണ്‍ ആത്മഹത്യാ മുനമ്പിലെ ടൂറിസം പാര്‍ക്ക്. സാഹസിക വിനോദ സഞ്ചാരത്തിനായുള്ള ഉപകരണങ്ങളുടെ  നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ തുറന്നു പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. പ്രദേശത്തെ വിനോദ സഞ്ചാരമേഖലയെ തകര്‍ക്കാന്‍   ശ്രമം നടക്കുന്നതായും ആരോപണം.

കോടികള്‍ ചിലവഴിച്ച് വാഗമണ്‍ ടൂറിസം പദ്ധതിയുടെ നിര്‍മാണം  പൂര്‍ത്തിയാക്കിയെങ്കിലും സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയിട്ടില്ല. ആത്മഹത്യാ മുമ്പില്‍ അഡ്വഞ്ചര്‍ പാര്‍ക്കും വിശ്രമ കേന്ദ്രങ്ങളും നിര്‍മിച്ചു. പക്ഷെ ഇവിടേയ്ക്കുള്ള പ്രവേശനം നിഷേധിച്ചതോടെ ടൂറിസം പാര്‍ക്ക് അടഞ്ഞ് കിടക്കുകയാണ്.  

പ്രവര്‍ത്തനാനുമതി സ്വകാര്യ ഏജന്‍സിയ്ക്ക് നല്‍കിയെങ്കിലും ടൂറിസം വകുപ്പ് അംഗീകരിച്ചിട്ടില്ല. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.