മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ മറയൂരിൽ കൃഷിനാശം

മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ മറയൂരിൽ കൃഷിനാശം. വാഴക്കൃഷി ചെയ്ത കര്‍ഷകര്‍ക്കാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.    

തുടർച്ചയായ കാലാവസ്ഥാ വ്യതിയാനം മറയൂരിലെ കാർഷിക മേഖലക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ചുനാട് മേഖലയില്‍ ഉണ്ടായ കനത്ത മഴയിലും, കാറ്റിലുമാണ്, കൃഷി നശിച്ചത്. കാന്തല്ലൂര്‍ ഇടക്കടവിലെ വാഴകൃഷിയും വ്യാപകമായി നശിച്ചു. വിളവെത്താന്‍ ആഴ്ചകള്‍ മാത്രം  ശേഷിക്കെയാണ്  വാഴത്തോട്ടം നശിച്ചത്.

കർഷകർക്ക് കൃഷി വകുപ്പില്‍ നിന്ന് ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കണം എന്നാണ് ആവശ്യം.