എറിയാട് തീരമേഖലയില്‍ ശുദ്ധജല ക്ഷാമം; 200 ഓളം കുടുംബങ്ങള്‍ ദുരിതത്തിൽ

തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്തിന്‍റെ തീരമേഖലയില്‍ ശുദ്ധജല ക്ഷാമം രൂക്ഷം. ഇരുന്നൂറോളം കുടുംബങ്ങള്‍ ദുരിതത്തിലാണ്.

കൊടുങ്ങല്ലൂര്‍ എറിയാട് മണപ്പാട്ടുചാല്‍ മുതല്‍ അറപ്പക്കടവ് വരെയുള്ള ഇരുന്നൂറോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് ഇവര്‍. 

കൊടുങ്ങല്ലൂര്‍ സമഗ്ര കുടിവെള്ള വിതരണ പദ്ധതി പ്രകാരം വൈന്തലയില്‍ നിന്ന് കുടിവെള്ള വിതരണം. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് വെള്ളം കിട്ടുന്നത്. പൊതുടാപ്പുകളില്‍ വെള്ളം വരുന്നുണ്ട്. പക്ഷേ, വീടുകളിലേക്കുള്ള പൈപ്പുകളിലാണ് ജലവിതരണം മുടങ്ങുന്നത്. .

ഓഖി ദുരന്തം വരുന്നതിന് മുമ്പ് കിണറുകളിലെ വെള്ളം ഉപയോഗിച്ചിരുന്നു. പക്ഷേ, ഓഖിയ്ക്കു ശേഷം ഉപ്പുവെള്ളം കയറിയതോടെ കിണര്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാതെയായി. തദ്ദേശസ്ഥാപനങ്ങള്‍ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.