രാഷ്ട്രീയം പറയാൻ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം

കേരളത്തിലെ ഏറ്റവും ഹൈടെക്കായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയവും പറയാം. ആലപ്പുഴ ചന്തിരൂരിലെ ഈ വിളക്കുമാടത്തിൽ,,  തൊണ്ട വരണ്ടാൽ നല്ല ശുദ്ധവെള്ളവും കുടിക്കാം.  

ഒന്നര വർഷം മുമ്പാണ് ദേശീയ പാത 66ൽ ചന്തിരൂരിൽ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം തുറക്കുന്നത്. ഫ്രണ്ട്സ് ഓഫ് പേഷ്യൻന്റ്സ് എന്ന സന്നദ്ധ സംഘടനയാണ് കേന്ദ്രം പണിയുന്നത്. ലക്ഷ്യം ഒന്നുമാത്രം.  ഈ കേന്ദ്രത്തിൽ നിന്ന് എങ്ങോട്ട് പോകാനുമുള്ള ബസ് സമയങ്ങൾ ഉൾപ്പെടെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടാകണം. ആശുപത്രികൾ ഉൾപ്പടെ അത്യാവശ്യം വേണ്ട ഫോൺ നമ്പറുകളും ഇവിടെ ഉണ്ട്. അതിന് പുറമെയാണ് തിരഞ്ഞെടുപ്പ് ചർച്ചകൾക്കും വേദി ഒരുങ്ങിയിരിക്കുന്നത്. പത്രങ്ങളും ടെലിവിഷനും 24മണിക്കൂറും ഇവിടെ ലഭ്യമാണ്. രാഷ്ട്രീയ വാദ പ്രതിവാദം ഇവിടെ ആകാം എന്നാണ് നടത്തിപ്പ്കാരുടെ പക്ഷം  

   ചൂട് കാലമായതിനാൽ ഈ വിളക്ക് മാടത്തിൽ  കുടിവെള്ളവും ലഭ്യമാണ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയാണ് ഈ ആധുനിക കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിന്നിൽ.