ദേവരാജൻ മാസ്റ്ററുടെ ഓർമയിൽ സംഗീത വിരുന്ന്

ജി.ദേവരാജൻ മാസ്റ്ററുടെ ഓർമയിൽ കൊച്ചിയിൽ സംഗീത വിരുന്ന്. മാസ്റ്ററുടെ പതിനൊന്നാമത് ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദേവദാരു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദേവരാജൻ മാസ്റ്റർ പുരസ്കാരം പിന്നണിഗായിക ബി.വസന്തക്ക് സമ്മാനിച്ചു.

ദേവരാജൻ മാസ്റ്ററുടെ ഓർമ നിറഞ്ഞു നിന്ന സദസിലായിരുന്നു ദേവദാരു ഫൗണ്ടേഷൻ സംഘടിപ്പിച്ച സംഗീത വിരുന്നും പുരസ്കാര സമർപ്പണവും. മാസ്റ്ററുടെ പതിനൊന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങ് ബാലചന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്തു. 

ദേവരാജൻ മാസ്റ്ററുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം ബി.വസന്തക്ക് ബാലചന്ദ്ര മേനോൻ സമ്മാനിച്ചു. നടൻ ദേവൻ, മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, മാധ്യമ പ്രവർത്തകൻ കെ.പ്രദീപ്, സിനിമ -സംഗീത രംഗത്തെ പ്രമുഖർ പങ്കെടുത്തു.  ബി.വസന്തയുടെ ആലാപനത്തോടെയാണ് സംഗീത വിരുന്നിന് തുടക്കമായത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി അനശ്വരമാക്കിയ ഗാനങ്ങളാണ് സംഗീത വിരുന്നിൽ മുഴങ്ങിയത്.