അരൂര്‍ വ്യവസായ കേന്ദ്രത്തിന് സമീപം തണ്ണീര്‍ത്തടം നികത്തുന്നു; പ്രതിഷേധം

ആലപ്പുഴ അരൂര്‍ വ്യവസായ കേന്ദ്രത്തിന് സമീപം തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ പ്രതിഷേധം.. കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടികുത്തി സമരം തുടങ്ങിയതോടെ നികത്തലിനെതിരെ വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്‍കി. 

കെ.എസ്.ഇ.ബി സബ്സ്റ്റേഷന് എതിര്‍വശത്തുള്ള വെള്ളക്കെട്ടും പാടവും ഉള്‌‍‍ക്കൊള്ളുന്ന 61 സെന്റ് സ്ഥലമാണ് നികത്താന്‍ ശ്രമം തുടങ്ങിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇട്ടാണ് ചതുപ്പുനിലം ആദ്യം നിറച്ചത്. പിന്നീട് രാത്രി സമയങ്ങളില്‍ മാലിന്യങ്ങള്‍ ലോറികളിലായി എത്തിച്ച് നികത്താന്‍  തുടങ്ങി. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. കേരളകോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പ്രതിഷേധ സമ്മേളനം നടത്തുകയും പരാതിപ്പെടുകയും ചെയ്തതോട വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്‍കി

കുമ്പളങ്ങി കായലിലേക്കുള്ള പൊതുതോട് കടന്നുപോകുന്നത് ഈ സ്ഥലത്തിന് അരികിലൂടെയാണ്. കെ.എസ്.ഇ.ബിയുടെ രണ്ടു കൂറ്റന്‍ ടവറുകളും നികത്താനൊരുങ്ങുന്ന തണ്ണീര്‍ത്തടത്തിനകത്താണ്.