ഒറ്റപ്പെട്ടു പോയവര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ സ്നേഹഭവന്‍

ആരോരുമില്ലാതെ ഒറ്റപ്പെട്ടു പോയവര്‍ക്കായി തൃശൂര്‍ പീച്ചി ചെന്നായ്പാറയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്നേഹഭവന്‍ തുറന്നു. രണ്ടരക്കോടി രൂപ ചെലവിട്ട് ജോയ് ആലൂക്കാസ് ഗ്രൂപ്പാണ് സ്േനഹഭവന്‍ നിര്‍മിച്ചത്.

ആരോരുമില്ലാതെ അലഞ്ഞുനടക്കുന്ന നിരാലംബര്‍ക്കാണ് ഈ സ്നേഹഭവന്‍. പീച്ചി ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലാണിത്. പന്ത്രണ്ടായിരം സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം. രണ്ടരക്കോടി രൂപ ചെലവും. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ദിവ്യഹൃദയാശ്രമത്തിന് പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാമെന്ന് ജോയ് ആലൂക്കാസ് ഫൗണ്ടേഷന്‍ ഉറപ്പുനല്‍കിയിരുന്നു. പുതിയ കെട്ടിടം പണിതതോടെ 350 അന്തേവാസികളുടെ ദുരിതത്തിന് പരിഹാരമായി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിര്‍ക്കായി കാസര്‍കോട് 36 വീടുകള്‍ പണിതു. ഈ വീടുകള്‍ ഉടന്‍ കൈമാറും. പ്രളയത്തില്‍ തകര്‍ന്ന 250 വീടുകളാണ് പുനര്‍നിര്‍മിക്കുന്നത്. നൂറു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഉടനെ, ഈ വീടുകള്‍ ഉടമകള്‍ക്കു കൈമാറും.