ആലപ്പുഴ ജില്ലാകോടതി വാർഡിൽ ഉപതിരഞ്ഞെടുപ്പ് ആവേശം

കോൺഗ്രസ്‌ അംഗം രാജിവച്ച ഒഴിവിലേക്ക് ആലപ്പുഴ നഗരസഭ ഡിവിഷനിൽ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം. യുഡിഎഫിനു വലിയ ഭൂരിപക്ഷമുള്ള ജില്ലാകോടതി വാർഡിൽ മുൻ കൗൺസിലർ സ്വതന്ത്രനായി മത്സരിക്കുന്നതാണ് കോൺഗ്രസിന് തലവേദന. അടുത്ത വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്

നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു ബി മെഹബൂബ്. ലീഗിനായി സ്ഥാനം വിട്ടുനൽകാനുള്ള ഡിസിസി യുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്, കൗൺസിലർ സ്ഥാനം ഉൾപ്പടെ രാജിവെച്ചു. ഉപതിരഞ്ഞെടുപ്പ് വന്നതോടെ വീണ്ടും മല്‍സരിക്കുന്നു, ഇത്തവണ സ്വതന്ത്രനായി

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മെഹബൂബ് വോട്ടുചോദിക്കുമ്പോള്‍ അതിനു മറുപടി പറയും യുഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിന് 593 വോട്ടിന്റെ വലിയ ഭൂരിപമുള്ള ഡിവിഷനില്‍ എന്‍സിപിയിലെ വര്‍ഗീസ് ജോണ്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ബിജെപിക്ക് ഇവിടെ കാര്യമായ വേരോട്ടമില്ല. ഗീത രാംദാസാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആലപ്പുഴ ജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ, കൈനകരി ഗ്രാമ പഞ്ചായത്തിലെ ഭജനമഠം, കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം എന്നീ വാര്‍ഡുകളിലേക്കും ഈമാസം 14നാണ് ഉപതിരഞ്ഞെടുപ്പ്.