മാലിന്യവാഹികളായി ആലപ്പുഴ നഗരത്തിലെ ഈ കാഴ്ചകൾ

മാലിന്യവാഹികളായ വാടക്കനാലും വാണിജ്യക്കനാലുമാണ് ആലപ്പുഴ നഗരത്തിലെ കണ്ണുപൊത്തേണ്ട കാഴ്ചകള്‍. വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും തുറന്നുവിടുന്ന മാലിന്യം കനാലാണ് ഏറ്റുവാങ്ങുന്നത്. കനാല്‍ നവീകരണത്തിന്റെ പേരില്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ ചെലവാകുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ല.  

എല്ലാത്തരും മാലിന്യങ്ങളും ഇവിടെ ശേഖരിക്കപ്പെടും എന്നൊരു ബോര്‍ഡ് കൂടി വച്ചാല്‍ അതാവും സത്യം. അത്രയധികം മലിനപ്പെട്ടുകഴിഞ്ഞു ആലപ്പുഴ നഗരത്തിലെ കനാലുകള്‍. ഒറ്റനോട്ടത്തില്‍ കാഴ്ചാഭംഗിയുള്ള ഈ ഭാഗങ്ങളില്‍ ഇറങ്ങിനിന്നാല്‍ ദുര്‍ഗന്ധം കാരണം ജീവനുംകൊണ്ടോടും സഞ്ചാരികള്‍. ജലം കൂടുതല്‍ മലിനപ്പെട്ടതോെട പോള സമൃദ്ധമായി വളരുകയാണ്. ഒപ്പം കൊതുകുകളും. 

ചേര്‍ത്തലവരെ നീളുന്ന എ.എസ് കനാല്‍ മറ്റൊരു മാലിന്യവാഹിനിയാണ്. കാടുമൂടിക്കിടക്കുന്ന ഇവിടെ മാലിന്യനിക്ഷേപം വളരെ സൗകര്യപ്രദവുമാണ്. ഈ മാലിന്യമെല്ലാം ബോട്ടുജെട്ടി വഴി വേമ്പനാട്ടുകായലിലേക്കാണ് എത്തുന്നത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ ചോദിച്ചുതുടങ്ങി.

കിഫ്ബിയില്‍ 108 കോടി രൂപ വകയിരുത്തി നാലുഘട്ടങ്ങളിലായി കനാലുകള്‍ നവീകരിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 39 കോടി ചെലവിട്ടാണ് ആദ്യഘട്ട ശുചീകരണം നടത്തുന്നത്