ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിന് സൈക്ലത്തോൺ; വൻ പങ്കാളിത്തം

ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കൊച്ചിയിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു. ഗെയിലിന്റെ നേതൃത്വത്തിൽ നടത്തിയ സൈക്ലത്തോണിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

എറണാകുളം മാഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്നായിരുന്നു സൈക്ലത്തോണിന്റെ ആരംഭം. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം വാഹനങ്ങൾ ഒഴിവാക്കുകയെന്ന കേന്ദ്രസർക്കാർ നിര്‍ദേശത്തിന്റെ പ്രചാരണാർത്ഥം രാജ്യത്തെല്ലായിടത്തും ബോധവല്‍ക്കരണ പരിപാടികൾ നടത്താൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികളോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിയിൽ ഗെയിലിന്റെ നേതൃത്വത്തില്‍ സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്.

പ്രകൃതിയും ഇന്ധനവും സംരക്ഷിക്കാനും  ആരോഗ്യത്തിനും സൈക്കിൾ ഉപയോഗിക്കുക എന്നതായിരുന്നു മുദ്രാവാക്യം. നഗരം ചുറ്റി ആറു കിലോമീറ്ററായിരുന്നു സൈക്ളത്തോണിന്റെ മേഖല.