നാട്ടുമനുഷ്യൻ കാടിനെ കീഴടക്കിയ കഥപറഞ്ഞ് കുറത്തി നാടകം

നാടകാസ്വാദകര്‍ക്ക് പുതിയ അനുഭവമായി കുറത്തി നാടകം തൃശൂരില്‍ അരങ്ങേറി. നാട്ടുമനുഷ്യര്‍ കാടിനെ കീഴടക്കിയ കഥയാണ് കുറത്തി.  തൃശൂര്‍ ജനഭേരിയുടെ പുതിയ നാടകം കുറത്തി അരങ്ങിനെ വിസ്മയിപ്പിച്ചു.

പാമ്പ് വേദിയിലേക്ക് ഇഴഞ്ഞെത്തുന്നതും പുതിയ അവതരണമായിരുന്നു. വെള്ളമൊഴുകിയെത്തി ലോകം അവസാനിക്കുന്നതും അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ പുതിയ കാഴ്ചയായി.

ഹിഡുംബി എന്ന കഥാപാത്രത്തിലൂടെ നാട്ടുമനുഷ്യര്‍ കാടിനെ കീഴടക്കുന്നതാണ്. കുറത്തിയുടെ പ്രമേയം. കാട്ടുമനുഷ്യരെ പിന്നെ എങ്ങനെ നശിപ്പിച്ചെന്നും

നാടകം പറയുന്നു. ആധുനിക ശബ്ദ സംവിധാനങ്ങളാണ് നാടകത്തിന്റെ ഒരു പ്രത്യേകത. പ്രകാശ സംവിധാനങ്ങളും വേറിട്ടതായിരുന്നു. മൂന്നു വശത്തും ഗാലറിയായി അതുനുമധ്യത്തിലെ വേദിയിലായിരുന്നു നാടകം അരങ്ങേറിയത്. അഭിമന്യൂ വിനയകുമാര്‍ സംവിധാനം ചെയ്ത നാടകമാണിത്. അടുത്ത ചൊവാഴ്ച വരെയാണ് പ്രദര്‍ശനം.