പുണ്യം പൂങ്കാവനം; പൂത്തുലഞ്ഞ് ശബരീനന്ദനം

അയ്യപ്പ ദർശനത്തിനെത്തുന്നവർക്ക് വർണ വിസ്മയം തീർത്ത് ശബരിമലയിലെ പൂങ്കാവനം. അര ഏക്കറോളം നിറഞ്ഞു നിൽക്കുന്ന ഈ പൂന്തോട്ടത്തിൽ നിന്നാണ് പൂജയ്ക്കുള്ള പുഷ്പങ്ങള്‍ എടുക്കുന്നത്.  

അയ്യപ്പന്റെ ഇഷ്ട പുഷ്പമായ ശംഖ്പുഷ്പം കൂടാതെ അരളി, തെച്ചി, മുല്ല, നമ്പ്യാർവട്ടം, പനിനീർ തുടങ്ങിയവയെല്ലാം പൂത്തുലഞ്ഞ കാഴ്ചയാണ് ശബരീനന്ദനത്തിൽ.  ഇവിടുള്ള പൂവെല്ലാം  അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കും പൂജയ്ക്കായി എടുക്കാനുള്ളതാണ്. തുളസിയും ഇവിടെ നട്ടുവളർത്തുന്നുണ്ട്. കൃത്യമായി പരിചരിക്കാറുണ്ടെന്നും ആവശ്യത്തിന് പുഷ്പം ലഭിക്കാറുണ്ടെന്നും നോക്കി നടത്തുന്നവർ പറയുന്നു.

2001 ൽ തുടങ്ങിയ ശബരീനന്ദനം കൃത്യമായ പരിപാലനം ഇല്ലാത്തതിനാല്‍ നശിച്ചിരുന്നു.. ദേവസ്വം ജീവനക്കാരായ ശശികുമാറും രഘുവും എത്തിയതോടെ ചിത്രം മാറി. 2015ലാണ് ഇവർ ചുമതലേൽക്കുന്നത്. കൂടൂതല്‍ ചെടികള്‍ കൊണ്ടുവന്ന് വെള്ളവും വഴവും നല്‍കി പരിപാലിച്ചതോടെ പൂങ്കാവനത്തിൽ വസന്തം വിരിഞ്ഞു. ഇപ്പോള്‍ എല്ലാദിവസവും രാവിലെയും വൈകിട്ടും ഇവിടെ നിന്നും പുഷ്പങ്ങള്‍ പൂജയ്ക്കായി കൊണ്ടുപോകുന്നുണ്ട്.