നൂറാം പിറന്നാൾ ആഘോഷിച്ച വിദ്യാഭ്യാസ വിചക്ഷണൻ പി. ചിത്രൻ നമ്പൂതിരിപ്പാടിന് തൃശൂരിൽ നാടിന്റെ ആദരം. 99-ാം വയസിലും ഹിമാലയൻ യാത്ര പോയതിന്റെ അനുഭവങ്ങൾ പി. ചിത്രൻ നമ്പൂതിരിപ്പാട് മനോരമ ന്യൂസുമായി പങ്കുവച്ചു. 

29 തവണ ഹിമാലയത്തിലേക്ക് യാത്ര ചെയ്തു. നൂറാം വയസിലും യാത്ര പോകുമെന്ന് പി. ചിത്രൻ നമ്പൂതിരിപ്പാട് പറയുന്നു. സംസ്ഥാന സ്കൂൾ കലോൽസവത്തിന് അടിത്തറയിട്ടു. ജൻമനാടായ മലപ്പുറം മൂക്കുത്തല ഗ്രാമത്തിൽ വിദ്യാലയം പണിതു. ആ വിദ്യാലയം ഒരു രൂപയ്ക്ക് സർക്കാരിന് നൽകി മാതൃക കാട്ടി. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.

കലാമണ്ഡലത്തിന്റെ മികവിന്റെ കേന്ദ്രമാക്കി മാറ്റി.  പെൻഷൻകാരുടെ സംഘടന കെട്ടിപ്പെടുത്ത വ്യക്തിയാണ്. നൂറു വയസു പൂർത്തിയാക്കിയ ജീവിത യാത്രയിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് നാടിനു നൽകിയ സംഭാവനകൾ വലുതാണ്. അതുക്കൊണ്ടു തന്നെ അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷത്തിന് ഗവർണർ പി.സദാശിവം എത്തി. പി. ചിത്രൻ നമ്പൂതിരിപ്പാടിന് ആയുരാരോഗ്യ സൗഖ്യം നേർന്നാണ് ഗവർണറും മറ്റു വിശിഷ്ട വ്യക്തികളും വേദിയിൽ നിന്ന് മടങ്ങിയത്.