മൂന്നാറിൽ കാരൾ നിശ സംഘടിപ്പിച്ചു

സന്തോഷത്തിന്റേയും സമാധാനത്തിന്റെയും  സന്ദേശം  പകര്‍ന്ന്  മൂന്നാറിന്റെ തണുപ്പിൽ  കാരൾ നിശ സംഘടിപ്പിച്ചു. പ്രളയത്തില്‍ നിന്നും കരകയറാന്‍ പോരാടുന്ന   മൂന്നാറിന്റെ സംസ്‌ക്കാരിക കൂട്ടായ്മകൂടിയായി കാരൾ  നിശ മാറി. മൂന്നാറിലെ വിവിധ പള്ളികളുടെ ആഭിമുഖ്യത്തിലയിരുന്നു  പരിപാടി. വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മൂന്നാറില്‍ നടത്തത്തിയ 29-മത് എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം കുടിയേറ്റ കാല കൂട്ടായ്മയുടെ ആഘോഷം കൂടിയായി മാറി. വിവിധ ദൈവാലയങ്ങളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍  ഗാനങ്ങള്‍ ആലപിച്ചു. കത്തോലിക്ക, സി.എസ്.ഐ, ഓര്‍ത്തഡോക്‌സ്, മാർത്തോമ സഭകളിലെ ഗായക സംഘങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 

മൂന്നാറിലെ വിവിധ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ക്രിസ്തുമസ് അലങ്കാര മത്സരത്തില്‍ മൂന്നാറിലെ റിസോര്‍ട്ടുകൾ സമ്മാനങ്ങൾ നേടി. ഹോളി ക്രോസ് കോണ്‍വെന്റിന്റെ നേതൃത്വത്തില്‍ തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കരണം നടന്നു. മൂന്നാർ  ടൗണില്‍ പ്രത്യേകമായി  നടത്തിയ  ക്രിസ്തുമസ് ആഘോഷം നാട്ടുകാര്‍ക്കൊപ്പം വിദേശ വിനോദസഞ്ചാരികളെയും ഏറെ ആകര്‍ഷിച്ചു.