പ്രളയബാധിതര്‍ക്ക് കൈതാങ്ങായി തൊടുപുഴയില്‍ ഭക്ഷ്യമേള

പ്രളയബാധിതര്‍ക്ക് സഹായമെത്തിയ്ക്കുകയെന്ന ലക്ഷ്യത്തോടെ തൊടുപുഴയില്‍ ഭക്ഷ്യമേള തുടങ്ങി. രുചിയൂറും വിഭവങ്ങളുടെ വില്‍പനയും പ്രദര്‍ശനവും കാണാന്‍ നിരവധിയാളുകളാണെത്തുന്നത്. തൊടുപുഴ റോട്ടറിക്ലബിന്റെ വനിതാവിഭാഗമാണ്  മേള സംഘടിപ്പിച്ചത്. ഇതെല്ലാം വിറ്റുകിട്ടുന്ന പണം ഇവരുടെ കീശയിലേയ്ക്കല്ല, ഇടുക്കി ജില്ലയിലെ പ്രളയ ബാധിതരുടെ കൈകളിലേയ്ക്കാണ് എത്താന്‍പോകുന്നത്. തുണിത്തരങ്ങളും, വീടുകളില്‍ നിന്ന് അംഗങ്ങള്‍ തന്നെ തയാറാക്കിയെത്തിച്ച ഭക്ഷണ–പാനീയങ്ങളും ഇവിടെയുണ്ട്. 

മേളയിലെ  പ്രധാന ആകര്‍ഷണം കപ്പയും ചക്കയും ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സ്റ്റാളാണ്. കപ്പ മിഠായി മുതല്‍ ഹല്‍വവരെ നീളുന്ന വ്യത്യസ്ഥ  രുചികള്‍. പൂച്ചെടികളും , അലങ്കാരവസ്തുക്കളും  മേളയെ മനോരമാക്കുന്നു.  രണ്ടുദിവസം നീളുന്ന മേള തൊടപുഴ ദ്വാരകാ ഹാളിലാണ് നടക്കുന്നത്.