ആക്രമണം നേരിടാന്‍ പെണ്‍കുട്ടികൾക്ക് കരാട്ടെ പരിശീലനം

ആക്രമണം നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കാന്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ പെണ്‍കരുത്ത് പദ്ധതിയ്ക്കു തുടക്കമായി. പരിപാടിയുടെ ഭാഗമായി യുവതികളുടെ കരാട്ടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. 

പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകരാനായിരുന്നു പെണ്‍കരുത്ത് പദ്ധതി. കരാട്ടെ പരിശീലനമാണ് മുഖ്യം. ഒപ്പം കളരി ചവടുകളും പഠിപ്പിക്കും.  സംസ്ഥാനമൊട്ടുക്കും കേരള പൊലീസ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുക, സുരക്ഷ ഉറപ്പാക്കുക എന്നതാണ് മുദ്രാവാക്യം. സിറ്റി പൊലീസ് ലയണ്‍സ് ക്ലബ് വനിതാ വിഭാഗവും ചേര്‍ന്നാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പെണ്‍കരുത്ത് സെമിനാര്‍ സംഘടിപ്പിച്ചത്.