ജലസ്രോതസുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനകീയകൂട്ടായ്മ

ജലസ്രോതസുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് അങ്കമാലിയില്‍ ജനകീയകൂട്ടായ്മ. തെളിനീര്‍ എന്ന പേരിട്ട ജനകീയ സംഘം മാഞ്ഞാലി തോടിന്റെ ശുചീകരണത്തോടെയാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .    

ജലസ്രോതസുകളുടെ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് തെളിനിര്‍ കൂട്ടായ്മയുടെ ലക്ഷ്യം . വാക്കും പ്രവര്‍ത്തിയും യോജിപ്പിച്ചാണ് പ്രവര്‍ത്തനം . പറയുന്നത് ഇവര്‍ ചെയ്തും കാണിക്കും . മാഞ്ഞാലിത്തോടിന്റെ ശുചീകരണത്തോടെയാണ് പ്രവര്‍ത്തനങ്ങളുടെ തുടക്കം നായത്തോട് മുതൽ മധുരപ്പുറം പാലം വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് .പായലും മറ്റ് മാലന്യങ്ങളും നീക്കം ചെയ്യുന്നതിനൊപ്പം  തോടിന്റെ ഇരുകരകളിലും വൃക്ഷത്തൈകളും വച്ചുപടിപ്പിക്കുന്നുണ്ട്.

ജലംസംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനൊപ്പം മാലിന്യ നിര്‍മാര്‍ജനവും കൂട്ടായ്മയുടെ അജണ്ടയിലുണ്ട്. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ വ്യാപാരികള്‍ തുടങ്ങിയവരും കൂട്ടായ്മയുമായി സഹകരിക്കുന്നു ജലസ്രോതസുകളെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുകയാണ് തെളിനീർ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.