ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം

ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. മല്‍സ്യസമ്പത്ത് സംരക്ഷിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യോജിച്ചുപ്രവര്‍ത്തിക്കണമെന്ന്  സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില് സി.എം.എഫ്.ആര്.ഐ, സി.ഐ.എഫ്.ടി, കുഫോസ് എന്നിവര് സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ കേന്ദ്ര സമുദ്രമല്‍സ്യഗവേഷണസ്ഥാപനത്തില്‍ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനത്തില്‍ മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ചര്‍ച്ചകള്‍ക്ക് പുറമേ, മല്‍സ്യത്തൊഴിലാളി പ്രതിനിധികളുടേയും വ്യവസായികളുടേയും പ്രത്യേക യോഗവും ചേരും.