മിസ് ഏഷ്യാ 2018ന് കൊച്ചി ഒരുങ്ങി

മിസ് ഏഷ്യാ 2018ന്റെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ഏഷ്യന്‍, യുറേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തഞ്ച് സുന്ദരികള്‍ കിരീടത്തിനായി മല്‍സരിക്കും. ഈ മാസം പത്തിന് കൊച്ചിയിലാണ് മല്‍സരം നടക്കുക.

ഏഷ്യന്‍, യൂറേഷന്‍ കരകളില്‍ നിന്നുള്ള ആ സുന്ദരി ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇരുപത്തഞ്ച് രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് ഇവര്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിജയിച്ചാല്‍ മിസ് ഏഷ്യ പട്ടം, യുറേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെങ്കില്‍ മിസ് ഏഷ്യാ ഗ്ലോബല്‍ പട്ടവും. 

മുംബൈക്കാരി സിമ്രന്‍ മല്‍ഹോത്രയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഗോകുലം കണ്‍വെന്‍ഷന്‍ സെന്റെറില്‍ ഈ മാസം പത്തിനാണ് മല്‍സരം.