തട്ടേക്കാട്– കുട്ടമ്പുഴ റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ ജനരോക്ഷം ശക്തമാകുന്നു

കോതമംഗലം തട്ടേക്കാട്– കുട്ടമ്പുഴ റോഡിന്‍റെ ശോച്യാവസ്ഥക്കെതിരെ ജനരോക്ഷം ശക്തമാകുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുഴിയെണ്ണല്‍ സമരം നടത്തി വേറിട്ട പ്രതിക്ഷേധം സംഘടിപ്പിച്ചു. എണ്ണിത്തീര്‍ത്തത് ചെറുതും വലുതുമായ എണ്ണൂറോഴം കുഴികളാണ്.

പഴയ ആലുവ മൂന്നാര്‍ രാജപാതയുടെ ഭാഗമായ തട്ടേക്കാട്– കുട്ടമ്പുഴ റോഡ് തകര്‍ന്നിട്ട് മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. മഴവെള്ളം കെട്ടിക്കിടന്ന് റോഡിലെ ഗര്‍ത്തങ്ങള്‍ അപകടക്കെണിയായി മാറിയിട്ടും പൊതുമരാമത്ത് വകുപ്പ് അനങ്ങാപ്പാറ നയം തുടരുന്നതില്‍ ജനരോക്ഷം ശക്തമാവുകയാണ്. പതിനാലോളം ആദിവാസി കോളനികളിലേക്കുള്ള ഏക മാര്‍ഗ്ഗമാണ് ഈ റോഡ്. നിരവധി ടൂറിസ്ററുകള്‍ ഇതുവഴി കടന്ന് പോകുന്നു. യാത്രബസ്സുകളും സ്കൂള്‍ ബസുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകട ഭീഷണിയിലാണ്. റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി രണ്ട് വര്‍ഷം മുമ്പ് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും റോഡ് മാത്രം ഇവിടെയിനിയും ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുഴി എണ്ണല്‍ സമരം സംഘടിപ്പിച്ചു.

പൊടി ശല്യം മൂലം റോഡിന് സമീപമുള്ള കച്ചവടക്കാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വാഹനാപകടങ്ങള്‍ നേരിട്ട് കാണുന്നതിന്‍റെ ബുദ്ധിമുട്ടും ഇവര്‍ പങ്ക് വെക്കുന്നു.