കാനകൾ വൃത്തിയാക്കി ഇല്ല; ആലുവ നഗരത്തിൽ വെള്ളക്കെട്ട്

കനത്ത  മഴയിൽ ആലുവ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളകെട്ടിലായി. നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞ് സമീപത്തെ കടകളിലും വെള്ളം കയറി. പ്രളയത്തിൽ മണ്ണടിഞ്ഞ് കൂടിയ കാനകൾ  നഗരസഭ വൃത്തിയാക്കാത്തതാണ് ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കിയത്. രണ്ട് മാസങ്ങൾക്ക് മുമ്പ് പുഴ ഗതി മാറിയൊഴുകിയ ആലുവ നഗരത്തിലെ റോഡുകളിലൊന്നാണിത്.

ഇന്നലെ സന്ധ്യയോടെ പെയത  ശക്തമായ മഴയിൽ നഗരത്തിലെ സ്വകാര്യ ബസ് സ്റ്റൻറി ലേക്കുള്ള  റോഡും പരിസരങ്ങളും വെള്ളത്തിലായി. വാഹനങ്ങൾ പോകുമ്പോഴുള്ള ശക്തമായ തിരയിൽ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം അടിച്ച് കയറി. കടകളിലേക്ക് വെള്ളം കയറിയതോടെ വ്യാപാരികൾ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. വെള്ളപൊക്കത്തിൽ മണ്ണടിഞ്ഞ് നികന്ന കാനകൾ നഗരസഭ വൃത്തിയാക്കാത്തതാണ് നഗരത്തിൽ  വെള്ള കെട്ടിന് കാരണം.

നഗരത്തിലെ ഈ മേഖലയിലെ വ്യാപരീകൾക്കാണ് പ്രളയത്തിൽ വൻ നാശനഷ്ട മുണ്ടായത്. പ്രളയ കെടുതികളിൽ നിന്ന് കരകയറാനുള്ള ശ്രമത്തിനിടയിലാണ് വ്യാപാരികൾക്ക് ഈ ദുരിതം. പ്രളയ ശേഷം വ്യാപര സ്ഥാപനങ്ങൾക്ക് മുന്നിൽ അടിഞ്ഞ് കുടിയ മാലിന്യങ്ങൾ പോലും നീക്കിയത് പോലീസും മർച്ചൻറ് അസോസിയേഷനും ചേർന്നാണ്.