ജലസ്രോതസുകളിൽ കോഴിമാലിന്യം; നടപടിയെടുക്കാതെ പഞ്ചായത്ത്

ആലപ്പുഴ പട്ടണക്കാട്ട് തോടും പരിസരങ്ങളും കോഴിമാലിന്യം നിക്ഷേപിച്ച് നികത്തുന്നു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും പഞ്ചായത്ത് ഉള്‍പ്പടെ നടപടി എടുക്കുന്നില്ല. ജലസ്രോതസുകള്‍ ഇല്ലാതാക്കിയുള്ള അശാസ്ത്രീയ മാലിന്യസംസ്കരണത്തിനെതിരെ നാട്ടുകാര്‍  സമരത്തിലാണ് 

ഈ കാഴ്ചകള്‍ ആരെയും ഞെട്ടിക്കും. പെട്ടികളിലായി എത്തിക്കുന്ന കോഴിമാലിന്യം നകിഷേപിക്കുന്നത് തോട്ടിലാണ്. പട്ടണക്കാട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലുള്ള ചതുപ്പുനിലവും തോടും കുറെയധികം നികത്തിക്കഴിഞ്ഞു. ഉടമയുടെ സ്വന്തം സ്ഥലമാണെങ്കിലും ജലസ്രോതസുള്‍പ്പടെ മലിനപ്പെടുന്നത് നാട്ടുകാരെ ദുരിതത്തലാക്കിയിരിക്കുകയാണ്. അസഹ്യമായ ദുര്‍ഗന്ധവും ആരോഗ്യപ്രശ്നങ്ങളും ചെറുതല്ല

കാരാളംതോടിനൊപ്പം ഞൊണ്ടുമുറി പാടശേഖരത്തിലും മാലിന്യംതട്ടി പിന്നെ മണ്ണിട്ട് മൂടുകയാണ്. മല്‍സ്യകൃഷിയുടെയും താറാവുവളര്‍ത്തലിന്റെ പേരിലാണ് ഈ മാലിന്യനിക്ഷേപം. ജില്ലയ്ക്ക് പുറത്തുനിന്നുവരെ ഇവിടെ മാലിന്യം എത്തുന്നുണ്ട്. പട്ടണക്കാട് പഞ്ചായത്തില്‍ ഉള്‍പ്പടെ സമരസമിതി പരാതികള്‍ നല്‍കിയി്ട്ടും നാള്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉടമയുടെ ഉന്നത ബന്ധമാണ് ഈ അന്യായത്തിന് കൂട്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.