കേരളത്തിലെ ആദ്യ ടെക്നോളജി സെന്റർ അങ്കമാലിയിൽ

കേരളത്തിൽ ആദ്യമായി സ്ഥാപിക്കുന്ന ടെക്നോളജി സെന്റർ അങ്കമാലിയിൽ നിർമാണം തുടങ്ങി. ഇന്നസെന്റ് എം.പി പദ്ധതിപ്രദേശം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. 18 മാസം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. 

സ്വന്തമായി സംരംഭം തുടങ്ങുന്നവർക്ക് ഏറ്റവും ആവശ്യമായി വരിക സാങ്കേതിക സഹായമാണ്. ഇതിനാണ് ടെക്നോളജി സെന്റർ. പുറമെ നൈപുണ്യവികസന പരിശീലനം അടക്കം എല്ലാത്തരം സഹകരണവും ചെറുകിട, ഇടത്തര സംരംഭങ്ങൾക്ക് ടെക്നോളജി സെന്ററിൽ നിന്ന് ലഭിക്കും.  നിലവിൽ രാജ്യത്ത് ആകെ 18സെൻററുകൾ ഉണ്ട്.

എന്നാൽ കേരളത്തിലെ ആദ്യ സെൻററാണ് അങ്കമാലിയിൽ തുടങ്ങുന്നത്‌. ആദ്യഘട്ടത്തിൽ 130 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 200 കോടി രൂപയും കേന്ദ്രം നൽകും. 18 മാസത്തിനുള്ളിൽ അങ്കമാലി സെന്ററിന്റെ പണി പൂർത്തിയാക്കുമെന്നാണ് സ്ഥലം സന്ദർശിച്ച ഇന്നസെന്റ് എം.പിയുടെ ഉറപ്പ്. 

കാലതാമസമില്ലാതെ പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ ക്രമീകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറയുന്നു.