അറ്റകുറ്റപ്പണി വൈകുന്നു; കൊച്ചിയിൽ റോഡുകൾ പാതാളക്കുഴികൾ

കനത്തമഴയില്‍ തകര്‍ന്ന കൊച്ചിയിലെ പ്രധാനറോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നു.  പാതാളക്കുഴികള്‍ മൂലം നിരന്തരം ഗതാഗതക്കുരുക്കായിട്ടും കലൂര്‍ കതൃക്കടവ് റോഡ് നന്നാക്കാന്‍ ജിസിഡിഎയ്ക്ക് പരിപാടിയില്ല . കുഴികളില്‍ നിക്ഷേപിച്ച മെറ്റല്‍ ഇപ്പോള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കടക്കം ദുരിതമായിരിക്കുകയാണ്.

മഴമാറിനിന്നു ,  പണത്തിന് സര്‍ക്കാരിന് മുന്നില്‍ കൈനീട്ടുകയും വേണ്ട . കയ്യിലുള്ള കാശെടുത്ത് വീശിയാല്‍  ഈ തോട് റോഡാകും . പക്ഷേ ജിസിഡിഎയ്ക്ക് ഒരുതാല്‍പര്യവുമില്ല . റോഡിന്റെ അവസ്ഥയെ കുറിച്ച് യാത്രക്കാര്‍ക്ക് പുതിതായി പറയാനും ഒന്നുമില്ല. രണ്ടുമാസം മുമ്പ് പറഞ്ഞ അതേ വാക്കുകള്‍ തന്നെ 

ഒരാള്‍ മാത്രം റോഡ് സ്വന്തം ജീവിതത്തിലുണ്ടാക്കിയ മാറ്റം ഉറക്കപ്പറഞ്ഞു. എത്രപറഞ്ഞിട്ടും ജിസിഡിഎ കണ്ണുതുറക്കുന്നില്ലെന്നാണ് റസിഡന്റ്്സ് അസോസിയേഷനുകളുടെ തേങ്ങല്‍ 

മഴയൊന്ന് മാറിയാല്‍ റോഡ് നന്നാക്കുമെന്നായിരുന്നു ജിസിഡിഎ മുമ്പ് പറഞ്ഞത് . കാലവര്‍ഷം പോയി തുലാവര്‍ഷം വന്നതിനാല്‍ ഇനിയും മഴമാറാന്‍ കാത്തിരിക്കുകയെന്ന് സാരം.