സർക്കാർ സഹായത്തിനായി കാത്ത് ഉരുൾപ്പൊട്ടലിൽ തകർന്ന ജീവിതങ്ങൾ

ഉരുള്‍പൊട്ടലില്‍ വീട്ടിലേക്കും കൃഷിയിടത്തിലേക്കും ഒഴുകിയെത്തിയ കുറ്റന്‍ മരങ്ങളും പാറക്കല്ലുകളും നീക്കം ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. കോതമംഗലം ക്ണാചേരിയിലെ നാലു കുടുംബങ്ങള്‍. മരങ്ങളും മറ്റും നീക്കം ചെയ്യാന്‍  വനം വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. 

കഴിഞ്ഞ മാസം പതിനേഴിനാണ് ക്ണാചേരിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പാഞ്ഞെത്തിയ കല്ലുകളും മരങ്ങളും കൂത്താമ്പുറത്ത് ജോയി, തുമ്പരത്തുകുടി കുമാരന്‍,കോയിക്കല്‍ പവിത്രന്‍,കുരിശിങ്കല്‍ പൗലോസ് എന്നിവരുടെ വീടുകളും ആറേക്കര്‍ കൃഷി സ്ഥലവും തകര്‍ത്തുകളഞ്ഞു. വീടുകള്‍ തകര്‍ന്നതോടെ വാടക വീട്ടിലാണ് ഇവരുടെ താമസം. എന്നാല്‍ കൃഷിസ്ഥലത്ത് നിന്നുള്ള വരുമാനമില്ലാതെ വാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണിവര്‍. 

കൃഷിയിടവും വീടും പുനര്‍നിര്‍മിക്കണമെങ്കില്‍ ഈ പാറകളും മരങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് വനം വകുപ്പാണ് മുന്‍കൈയെടുക്കേണ്ടതാണ് ഇവരുടെ പക്ഷം. എന്നാല്‍ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് ആരോപണം തുടര്‍ ജീവിതം സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ സഹായം അത്യാവശ്യമായ സാഹചര്യത്തിലാണിവര്‍