പ്രളയത്തിൽ തകർന്ന് ഇടുക്കിയിലെ ചെറുകിട തേയില വ്യവസായം

മഹാപ്രളയം കഴിഞ്ഞതോടെ ഇടുക്കി ജില്ലയിലെ ചെറുകിട തേയില വ്യവസായം വൻ പ്രതിസന്ധിയിലേക്ക്.  ഉരുൾപൊട്ടിയും, വെള്ളം കെട്ടിക്കിടന്നും ഏക്കർ കണക്കിന് തേയിലച്ചെടികൾ നശിച്ചു. അവശേഷിക്കുന്ന തേയിലച്ചെടികളുടെ ഉല്‍പാദനവും കുറവാണ്. 

പ്രളയത്തിനു ശേഷമുള്ള കാലാവസ്ഥ വ്യതിയാനം കാരണം  ചെടികളിൽ പുതിയ നമ്പിടാത്തതിനാൽ തേയില കൊളുന്ത് ഉത്പാദനം കുറഞ്ഞു.  ഉല്പാദനം ഇടിഞ്ഞതോടെ  ജില്ലയിലെ മിക്ക ഫാക്ടറികളുടേയും പ്രവർത്തനം ഒരു ഷിഫ്റ്റായി ചുരുക്കിയിട്ടുണ്ട്.

മുൻ കാലങ്ങളിൽ വർഷകാലം കഴിഞ്ഞ് വെയിലുണ്ടായാൽ നാമ്പിടുന്നതിന് അനുകൂല കാലാവസ്ഥയാണ്. എന്നാൽ. എന്നാല്‍ കനത്ത വെയിലും ഉയര്‍ന്ന താപനിലയുമാണ് തിരിച്ചടിയായത്.  വിപണിയിൽ തേയിലയ്ക്ക്  വില ഉയര്‍ന്നു. എന്നാല്‌‍ ചെറുകിട കർഷകരുടെ കൊളുന്തിന് ഇപ്പോഴും ന്യായ വില കിട്ടുന്നുമില്ലെന്നാണ് ആരോപണം.

ഗുണമേന്മയുള്ള കൊളുത്തിന് ഫാക്ടറികളിൽ 20 മുതൽ 22 രൂപ വരെ വിലയുണ്ടങ്കിലും  കർഷകർക്ക് ഇതു കിട്ടുന്നില്ല . ഇടനിലക്കാർ വഴിയാണ് കർഷകർ വൻകിട ഫാക്ടറികൾക്ക് കൊളുന്ത് വിൽക്കുന്നത്. ഇടനിലക്കാർ 12 മുതൽ 14 രൂപ വരെയാണ് കർഷകർക്ക് നൽകുന്നത്.