പ്രളയജലം ഡി ഡി സഭാ ഹൈസ്കൂളിന്റെ ലാബിലൂടെ ഒഴുകി; ലക്ഷങ്ങളുടെ നഷ്ടം

പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാനാകാതെ വടക്കന്‍ പറവൂര്‍ കരിമ്പാടം ഡി ഡി സഭാ ഹൈസ്കൂള്‍. പ്രളയജലം കംപ്യൂട്ടര്‍ ലാബിലൂടെ കവിഞ്ഞൊഴുകിയപ്പോള്‍ സ്കൂളിനുണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം.

വടക്കന്‍ പരവൂര്‍ ചേന്ദമംഗലം കരിമ്പാടം ഡി ഡി സഭാ ഹൈസ്കൂളിലെ കംപ്യൂട്ടര്‍  ലാബിനെയാകെ തകര്‍ത്തെറിഞ്ഞാണ് പ്രളജലം പിന്‍വാങ്ങിയത്. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ ലാബ് പ്രളയത്തില്‍ മുങ്ങിയതോടെ ലക്ഷങ്ങളുടെ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് വീണ്ടെടുക്കാനാവത്ത വിധം നശിച്ചുപോയത്.

കംപ്യൂട്ടറുകള്‍ക്കൊപ്പം ലാപ്ടോപ്പുകളും, ഹൈടെക് ക്ലാസ് റൂമിലേക്കുള്ള പ്രൊജക്ടറുകളും നഷ്ടമായി. നൂറു കണത്തിന് കുട്ടികളുടെ ഭാവിക്ക് തടസമാകാതിരിക്കാന്‍ ലാബിന്റെ പുനര്‍നിര്‍മാണത്തിനായി സഹായം അഭ്യര്‍ഥിക്കുകയാണിവര്‍