തൃശൂർ പാലക്കാട് ദേശീയപാതയിലെ റോഡ് തകർച്ച; കോണ്‍ഗ്രസ് റിലേ നിരാഹാര സമരം തുടങ്ങി

തൃശൂർ-പാലക്കാട് ദേശീയപാതയിലെ റോഡ് തകര്‍ന്നത് നേരെയാക്കത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് റിലേ നിരാഹാര സമരം തുടങ്ങി. ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നിരാഹാരം തുടരുകയാണ്. 

തൃശൂര്‍...പാലക്കാട് ദേശീയപാതയില്‍ മണ്ണുത്തി മുതല്‍ പട്ടിക്കാടെ വരെ റോഡ് തകര്‍ന്ന അവസ്ഥ. പിന്നെ, കുതിരാനിലാണെങ്കില്‍ റോഡ്തന്നെ ഇല്ലാത്ത സാഹചര്യമാണ.് പൊതുതാല്‍പര്യ ഹര്‍ജികളില്‍ ദേശീയപാത അധികൃതരെ പലതവണ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. റോഡ് നേരെയാക്കണമെന്ന കോടതി വിധികളും പാലിച്ചില്ല. ഈ സാഹചര്യത്തിലാണ്, റോഡ് നേരെയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റിലേനിരാഹാരം തുടങ്ങിയത്. ഓരോ നേതാക്കളും ഇരുപത്തിനാലു മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കും. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിരന്തരം പൊതുതാല്‍പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്ത ഡി.സിസി. ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്താണ് ആദ്യദിനം നിരാഹാരം അനുഷ്ഠിച്ചത്.

ആറുവരി പാതയുടെ നിര്‍മാണം തുടങ്ങിയിട്ട് പതിറ്റാണ്ടായി. ഇനിയും പൂര്‍ത്തിയായിട്ടില്ല. തൃശൂര്‍..പാലക്കാട് യാത്ര മിക്കപ്പോഴും ദുരിതയാത്രയാണ്. ദേശീയപാത അധികൃതരുടെ നിസംഗതയ്ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കിയത്.